NEWS UPDATE

6/recent/ticker-posts

'ഞങ്ങളും കൃഷിയിലേക്ക് '; പച്ചക്കറി വിത്ത് വിതരണം നടത്തി

ഉദുമ: മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായുള്ള 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഉദുമ ഗ്രാമ പഞ്ചായത്ത് തല കമ്മിറ്റി യോഗവും പച്ചക്കറി വിത്ത് വിതരണവും നടത്തി. കൃഷിഭവനിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


സ്ഥിരം സമിതി അധ്യക്ഷൻ പി.സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.രാജേന്ദ്രൻ , പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, പുഷ്പാവതി, നബീസ, വിനയകുമാർ, സുനിൽകുമാർ, കൃഷി ഓഫീസർ കെ.നാണു കുട്ടൻ, അസിസ്റ്റന്റ് എം. ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു .

Post a Comment

0 Comments