NEWS UPDATE

6/recent/ticker-posts

ശക്തി കാസർകോട് യുഎഇ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടൽ മൂന്നിന്

പാലക്കുന്ന് : ജില്ലയിലെ തീയ്യ സമുദായ കൂട്ടായ്‌മയായ ശക്തി (സോഷ്യൽ അസോസിയേഷൻ ഓഫ് കാസർകോട് തീയ്യ) കാസർകോട് പ്രവാസി കൂട്ടായ്മക്ക് പാലക്കുന്നിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും.[www.malabarflash.com] 

പാലക്കുന്ന് ടൗണിൽ കൂട്ടായ്മയുടെ സ്വന്തം സ്ഥലത്ത് പണിയുന്ന ഇരു നില കെട്ടിട നിർമാണത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് 3 ന് രാവിലെ 8 ന് പാലക്കുന്ന് ക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരി നിർവഹിക്കും. 

തുടർന്ന് പാലക്കുന്നു കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട് ക്ഷീരശൈലം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശക്തി കാസറഗോഡ് യുഎ ഇ പ്രസിഡന്റ്‌ വിജയ കുമാർ പാലക്കുന്ന് അധ്യക്ഷത വഹിക്കും.

Post a Comment

0 Comments