NEWS UPDATE

6/recent/ticker-posts

ഉന്നതവിജയം നേടിയവരെ ഉദുമ സി.എച്ച് സെൻറർ അനുമോദിച്ചു

ഉദുമ: നീറ്റ് പി.ജി.എൻഡ്രൻസ് പരീക്ഷയിൽ ഉന്നതവിജയം നേടി എംഡി പ്രവേശനം നേടിയ ഡോ: അബീർ ഹസൈനാറിനെയും കഴിഞ്ഞ +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഉദുമ സി.എച്ച് സെൻറർ അനുമോദിച്ചു.[www.malabarflash.com]

രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്‌ഘാടനം ചെയ്തു. സി.എച്ച്.സെൻറർ ചെയർമാൻ കാപ്പിൽ കെ.ബി.എം ഷെരീഫ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിഎം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. 

കെ.എ.മുഹമ്മദാലി ,  ഗീതാകൃഷ്ണൻ , ഹമീദ് മാങ്ങാട്, സാജിദ് മവ്വൽ, സുകുമാരി ശ്രീധരൻ, ശ്രീജാ പുരുഷോത്തമൻ , കരീം നാലാംവതുക്കൽ , എ.എം ഇബ്രാഹിം, സുബൈർ പാക്യാര, ബഷീർ പാക്യാര,  മജീദ് ചെമ്പിരിക്ക, ലത്തീഫ് കാതിം , ടി.കെ. ഹസീബ് , കെ.എം.എ റഹിമാൻ പ്രസംഗിച്ചു. 

Post a Comment

0 Comments