NEWS UPDATE

6/recent/ticker-posts

സാർവദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി പാലക്കുന്നിൽ സർഗ സായാഹ്നം സംഘടിപ്പിച്ചു

ഉദുമ:  സാർവദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കെ എസ് ടി എ ബേക്കൽ ഉപജില്ലാ വനിതാവേദി നേതൃത്വത്തിൽ പാലക്കുന്നിൽ സംഘടിപ്പിച്ച സർഗ സായാഹ്നം  ജനാധിപത്യ മഹിളാ അസോസിയേഷൻ കാസറകോട് ജില്ലാ പ്രസിഡന്റ് പി.സി. സുബൈദ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സബ് ജില്ലാ പ്രസിഡന്റ് പ്രവീണ കെവി അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി ശോഭ കെ, ജില്ലാ കമ്മറ്റി അംഗങ്ങളായ പുഷ്പ പി , ശൈലജ ടി എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ പ്രസന്ന എം സ്വാഗതവും അനിത എം വി നന്ദിയും പറഞ്ഞു.

സ്ത്രീ പക്ഷ കേരളം ' എന്ന ആശയം മുൻ നിർത്തി പാട്ടും വരയും 'പരിപാടി സംഘടിപ്പിച്ചു. സുനിമോൾ, മഞ്ജുഷ, ഹരിപ്രിയ, ശ്യാമിലി, ഷീന, പ്രിയ, നിഷ ആര്യ നന്ദ, സതി കെവി,ഭാഗ്യലക്ഷ്മി, നളിനി, സുമംഗല വി , പ്രീത, കൃഷ്ണപ്രിയ , ഹരിപ്രസാദ്  എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. 

Post a Comment

0 Comments