NEWS UPDATE

6/recent/ticker-posts

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഉദുമ: ബൈക്കിടിച്ച് പരിക്കേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളനാട് കട്ടക്കാലിലെ കെ രത്നയാ (52)ണ് മരിച്ചത്. കഴിഞ്ഞ ഒന്നിന് വൈകിട്ട് കാസർകോട് - കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ കട്ടക്കാലിലാണ് അപകടം.[www.malabarflash.com]


റോഡരികിലൂടെ നടന്ന് പോകുവായിരുന്ന് രത്നയെ മേൽപറമ്പ് ഭാഗത്ത് നിന്ന് കളനാട് ഭാഗത്തേക്ക് വന്ന ബൈക്കാണ് ഇടിച്ചത്.

ഭർത്താവ് പരേതനായ കെ യശ്വന്ത്, മക്കൾ: മമത, ഹരിപ്രസാദ്, ഗൗരി, സൗമ്യ, മരുമക്കൾ : സന്തോഷ്, സന്ദീപ്, പ്രകാശൻ

Post a Comment

0 Comments