Top News

ഉദുമയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു

ഉദുമ: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. ഉദുമ പാക്യാര സർക്കാർ കിണറിന് സമീപം താമസിക്കുന്ന മുൻ പ്രവാസി ആലംപാടി അബ്ദുദുള്ള കുഞ്ഞി( 65) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഉദുമ ഇൻഡ്യൻ കോഫി ഹൗസിന് മുൻ വശത്താണ് അപകടം നടന്നത്.[www.malabarflash.com]


കടയിൽ നിന്നും സാധനം വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉടൻ ഉദുമ നഴ്സിങ് ഹോമിലും തുടർന്ന് കാസർകോട്ടും എത്തിച്ചെങ്കിലും വൈകുന്നേരത്തേടെ മരിച്ചു.

ഭാര്യ: സുഹ്‌റ പാക്യാര
മക്കൾ: റഫീഖ് ( ദുബായ്) നജ്മുന്നീസ, സമീന , ഷഹന.
മരുമക്കൾ: അഷറഫ് (ആലംപാടി ), ഇബ്രാഹിം (കുണിയ), അബൂബക്കർ (തെക്കിൽ ) അനീസ (പൈക്കo)
സഹോദരങ്ങൾ: ബീരാൻ, മുഹമ്മദ് കുഞ്ഞി, അബൂബക്കർ , കായിഞ്ഞി, ബീഫാത്തിമ, ആയിഷ.  

Post a Comment

Previous Post Next Post