NEWS UPDATE

6/recent/ticker-posts

അഞ്ച് സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായി വോട്ടിങ്: മൂന്നിടത്ത് ഒറ്റഘട്ടം; മാര്‍ച്ച് 10ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുക.[www.malabarflash.com]

തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍
ഒന്നാം ഘട്ടം- ഫെബ്രുവരി 10- ഉത്തര്‍പ്രദേശ്
രണ്ടാം ഘട്ടം- ഫെബ്രുവരി 14 പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ
മൂന്നാം ഘട്ടം- ഫെബ്രുവരി 20 ഉത്തര്‍പ്രദേശ്
നാലാം ഘട്ടം- ഫെബ്രുവരി 23 ഉത്തര്‍പ്രദേശ്
അഞ്ചാം ഘട്ടം- ഫെബ്രുവരി 27 മണിപ്പൂര്‍, ഉത്തര്‍പ്രദേശ്
ആറാം ഘട്ടം- മാര്‍ച്ച് 3 മണിപ്പൂര്‍, ഉത്തര്‍പ്രദേശ്
ഏഴാം ഘട്ടം- മാര്‍ച്ച് 7 ഉത്തര്‍പ്രദേശ്

മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തില്‍.

ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല

നിലവിലെ കോവിഡ് സാഹചര്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുക വലിയ വെല്ലുവിളിയാണെന്ന് കമ്മീഷന്‍ വിലയിരുത്തി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തിരഞ്ഞെടുപ്പ് നടക്കുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയ്ക്കായിരിക്കും പ്രധാന പരിഗണന. വിലുലമായ കോവിഡ് മാര്‍ഗരേഗ നല്‍കും. ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചാരണം ഡിജിറ്റല്‍ മീഡിയത്തിലൂടെ നടത്തണം.

ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം

215368 പോളിങ് സ്‌റ്റേഷനുകള്‍ ക്രമീകരിക്കും. പോളിങ് സ്റ്റേഷനുകള്‍ 16 ശതമാനം വര്‍ധിപ്പിച്ചു. 1620 പോളിങ് സ്‌റ്റേഷനുകളില്‍ വനിത ജീവനക്കാര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. ഡ്യൂട്ടിയിലുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.

സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളുടെ സൈറ്റില്‍ നല്‍കണം. കോവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. 80 വയസ്സ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വരെ ചിലവഴിക്കാം. മണിപ്പൂര്‍ ഗോവ എന്നിവിടങ്ങളില്‍ 28 ലക്ഷം രൂപ വരെ ചിലവഴിക്കാം.

Post a Comment

0 Comments