NEWS UPDATE

6/recent/ticker-posts

കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസ്സുകാരി മരിച്ചു. ഒറ്റപ്പാലം വരോട്ട് ചുനങ്ങാട് വാണിവിലാസി മഠത്തില്‍ പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്.[www.malabarflash.com]

സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. വീടിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments