Top News

നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാട്ടേക്ക് തിരിച്ചുവരികയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിയുകയായിരുന്നു.[www.malabarflash.com]


രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂഷ് ശാന്തകുമാര്‍ (19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പല സ്ഥലങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുന്നവരുമാണ്‌ ഈ ആറു പേരും. സുഹൃത്തുക്കളായ ഇവര്‍ അവധി ദിവസം ഒരുമിച്ചുകൂടുകയും രാത്രി റൈഡിനായി പോകാറുണ്ടെന്നും പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post