Top News

ഡൽഹി ചെങ്കോട്ടയിൽ വൻ സ്ഫോടനം: കാറുകൾ പൊട്ടിത്തെറിച്ചു, 9 മരണം


ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്കു തൊട്ടുമുന്നിലുണ്ടായ ഉഗ്ര കാർസ്ഫോടനത്തിൽ 9 മരണം. രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.[www.malabarflash.com]

ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഐ20 കാറാണ് ആദ്യം പൊട്ടിത്തെറിച്ചതും വാഹനത്തിനകത്ത് ഒന്നിലധികം യാത്രക്കാരുണ്ടായിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

വേഗം കുറച്ചെത്തിയ കാർ ട്രാഫിക് സിഗ്നലിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപമുണ്ടായിരുന്ന എട്ടു കാറുകളും ഇലക്ട്രിക് റിക്ഷകളും പൊട്ടിത്തെറിച്ചു. മരിച്ചവരിൽ കാൽനടയാത്രക്കാരും ഉൾപ്പെടുന്നതായി അമിത് ഷാ അറിയിച്ചു.

ഹരിയാന റജിസ്ട്രേഷനിൽ HR 26 E 7674 എന്ന നമ്പറിലുള്ള വാഹനമെന്ന് രേഖകൾ കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. മുഹമ്മദ് സൽമാൻ എന്നയാളുടെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിട്ടുള്ളത്. നദീം എന്നയാളാണ് നിലവിലെ ഉടമ. സൽമാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസും അന്വേഷണ ഏജൻസികളും ചോദ്യം ചെയ്തു വരുകയാണ്. പരുക്കേറ്റവരെ ഡൽഹി എൽഎൻജിപി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അമിത് ഷാ സ്ഫോടന സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. സ്ഫോടനത്തിന്റെ കാരണം ഇപ്പോൾ പറയാറായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ന്നു.

Post a Comment

Previous Post Next Post