NEWS UPDATE

6/recent/ticker-posts

പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

മൂന്നാര്‍: പൊമ്പിളൈ ഒരുമൈയിലൂടെ ശ്രദ്ധേയയായ ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേരുന്നത്. തന്നെ പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് തിരിച്ചറിയുന്നതായി രാജി പ്രഖ്യാപനത്തിലൂടെ ഗോമതി ഫേസ്ബുക്കില്‍ കുറിച്ചു.[www.malabarflash.com]


രാജി തീരുമാനത്തെ അനുകൂലിച്ചാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു. എന്നെ പോലെ സമരങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് മനസ്സിലാക്കിയാണ് ഞാന്‍ രാജിവെക്കുന്നത്. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് പറയാം,’ ഗോമതി പറഞ്ഞു.

തീരുമാനത്തെ സ്വാഗതം ചെയ്താണ് ഫേസ്ബുക്ക് കുറിപ്പിനു താഴെ കൂടുതല്‍പേരും രംഗത്തെത്തിയിരിക്കുന്നത്. സമര കേരളത്തില്‍ രാഷ്ട്രീയ ബദലിനു മാത്രമാണ് പ്രസക്തിയുള്ളത്. കേരളത്തിന്റെ ജനാധിപത്യവത്കരത്തില്‍ പെമ്പിളെ ഒരുമ ഉയര്‍ത്തിയ മുദ്രാവാക്യമാണ് പ്രസക്തമായത്. ഇനിയെന്ത് തീരുമാനിക്കും എന്നറിയാനാണ് താല്പര്യം. ഈ തീരുമാനം ഗോമതിയക്കയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. ഞാന്‍ കരുതിയതിലും വേഗത്തില്‍ നിങ്ങള്‍ തീരുമാനമെടുത്തിരിക്കുന്നു. അഭിവാദ്യങ്ങള്‍..

പെമ്പിളഒരുമൈ പോലുള്ള ഒരു സമര പോരാട്ട പ്രസ്ഥാനത്തില്‍ നിന്നും മതവര്‍ഗീയ കൂട്ടുകെട്ടില്‍ ശ്രീമതി ഗോമതിയെപ്പോലെ ഒരാള്‍ക്ക് എങ്ങനെ പൊരുത്തപ്പെടാനാവുമെന്ന ആശങ്ക ആസ്ഥാനത്തായില്ല. തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ ഒരു രാഷ്ട്രീയ കപട മുഖം ആണ് ഈ വെല്‍ഫയര്‍ പാര്‍ട്ടി.! അതില്‍ നിന്നു പുറത്തുപോരാന്‍ തോന്നിയത് നല്ല തീരുമാനമാണെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിക്ക് ഫ്‌ളക്‌സ് ബോര്‍ഡില്‍ വെക്കാന്‍ തട്ടമിടാത്ത ഒരാളെ വേണം, അതിനിപ്പോ ഗോമതി പോയാല്‍ വേറെ ഒരാളെ ഒപ്പിക്കും,
ഇന്നലെവരെ ശ്രീജ നെയ്യാറ്റിങ്കരയായിരുന്നേല്‍ ഇന്നുവരെ ഗോമതി. നാളെ… പ്രതികരണങ്ങള്‍ അങ്ങനെ തുടരുന്നു.

Post a Comment

0 Comments