NEWS UPDATE

6/recent/ticker-posts

കു​വൈ​ത്തി​ൽ വിദേശികൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ നിർത്തിവെച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ലൈ​സ​ൻ​സ്​ വി​ത​ര​ണം നി​ർ​ത്താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ല​ഫ്.​ ജ​ന​റ​ൽ ഫൈ​സ​ൽ അ​ൽ ന​വാ​ഫ്​ ആ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്.[www.malabarflash.com] 

നി​ല​വി​ൽ ഏ​ഴ്​ ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക്​ കു​വൈ​ത്ത്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ണ്ട്.

ഇ​തി​ൽ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ​ ലൈ​സ​ൻ​സി​നു​ള്ള നി​ശ്ചി​ത അ​ർ​ഹ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​ല​ർ​ത്തു​ന്നി​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ഗ്ര പ​രി​ശോ​ധ​ന​ക്ക്​ മു​ന്നോ​ടി​യാ​യാ​ണ്​ ലൈ​സ​ൻ​സ്​ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്. സ​മ​ഗ്ര പ​രി​ശോ​ധ​ന ഈ​മാ​സം ത​ന്നെ ആ​രം​ഭി​ക്കും. എ​ല്ലാ ലൈ​സ​ൻ​സു​ക​ളും പ​രി​ശോ​ധി​ച്ച്​ അ​ർ​ഹ​ത​യു​ള്ള​വ​രു​ടേ​ത്​ മാ​ത്രം നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ മൂ​ന്നു​മാ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

കു​വൈ​ത്ത്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ സ്ഥി​ര​മാ​യി തി​രി​ച്ചു​പോ​യ​വ​രു​ടേ​തും നാ​ട്ടി​ൽ പോ​യി ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വ​രു​ടേ​തും തൊ​ഴി​ൽ മാ​റ്റ​വും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും ലൈ​സ​ൻ​സി​നു​ള്ള അ​ർ​ഹ​താ പ​രി​ധി​ക്ക്​ പു​റ​ത്താ​യ​വ​രു​ടേ​തു​മാ​ണ്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ പി​ൻ​വ​ലി​ക്കു​ന്ന​ത്. ലൈ​സ​ൻ​സ്​ എ​ടു​ക്കു​േ​മ്പാ​ൾ യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക്​ പി​ന്നീ​ട്​ യോ​ഗ്യ​ത ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​​ണ്ടെ​ങ്കി​ലും റ​ദ്ദാ​ക്കും. കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത്​ 600 ദീ​നാ​ർ ശ​മ്പ​ളം, ബി​രു​ദം, കു​വൈ​ത്തി​ൽ ര​ണ്ടു വ​ർ​ഷം താ​മ​സം എ​ന്നി​വ​യാ​ണ് ഉ​പാ​ധി.

ജോ​ലി​മാ​റ്റ​മോ മ​റ്റോ ആ​യ കാ​ര​ണ​ത്താ​ൽ ഈ ​പ​രി​ധി​ക്ക്​ പു​റ​ത്താ​വു​ന്ന​വ​ർ ലൈ​സ​ൻ​സ്​ തി​രി​ച്ചേ​ൽ​പി​ക്കേ​ണ്ട​തു​ണ്ട്. ചി​ല ത​സ്തി​ക​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​ന് ഉ​പാ​ധി​കൂ​ടാ​തെ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കും.

ഇ​ത്ത​രം ത​സ്​​തി​ക​ക​ളി​ൽ​നി​ന്ന്​ മാ​റി​യാ​ൽ ലൈ​സ​ൻ​സ്​ തി​രി​ച്ചേ​ൽ​പ്പി​ക്ക​ണം. പ​ല​രും അ​ങ്ങ​നെ ചെ​യ്​​തി​ട്ടി​ല്ല.

Post a Comment

0 Comments