NEWS UPDATE

6/recent/ticker-posts

വിവാഹ രജിസ്‌ട്രേഷന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍

തൃശൂര്‍: മതിയായ പക്വതയില്ലാതെ വിവാഹജീവിതം ആരംഭിക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ കൂടുന്നു എന്ന് വനിതാ കമ്മീഷന്‍. തൃശൂര്‍ ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവിയുടെ പ്രതികരണം.[www.malabarflash.com]

വിവാഹ രജിസ്‌ട്രേഷന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ രൂപം നല്‍കിയ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

97 കേസുകളാണ് കമ്മീഷന്‍ അദാലത്തില്‍ പരിഗണിച്ചത്. അതില്‍ 29 കേസുകള്‍ തീര്‍പ്പാക്കി. 5 കേസുകളില്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു കേസ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറി. 62 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണൊപ്പം കമ്മീഷന്‍ അംഗം ഇ എം രാധ, സിറ്റിംഗ് അഡ്വക്കേറ്റുമാരായ രജിത പി എസ്,സജിത അനില്‍, ബിന്ദു രഘുനാഥ്, കൗണ്‍സിലര്‍ മാല രമണന്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു. 

Post a Comment

0 Comments