NEWS UPDATE

6/recent/ticker-posts

കേരളത്തില്‍ നാലുപേര്‍ക്കു കൂടി ഒമിക്രോണ്‍: ആകെ രോഗബാധിതര്‍ അഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.[www.malabarflash.com]


സംസ്ഥാനത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍. ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മറ്റൊരാള്‍ എറണാകുളം സ്വദേശിയായ 35-കാരനായ യുവാവാണ്. ഇയാള്‍ കോംഗോയില്‍ നിന്ന് വന്നതാണ്. നാലാമത്തെയാള്‍ തിരുവനന്തപുരത്ത് യു.കെയില്‍നിന്ന് വന്ന 22-കാരിയാണ്.

ഇവരുടെയെല്ലാം കോണ്‍ടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Post a Comment

0 Comments