NEWS UPDATE

6/recent/ticker-posts

ലെറ്റ്സ്മൈൽ; ഇറ്റ്സ് ചാരിറ്റി ജില്ലാ കാമ്പസ് അസംബ്ലി 18, 19 തീയ്യതികളിൽ; ആയിരം പ്രതിനിധികൾ സംബന്ധിക്കും

കാസർകോട്: ലെറ്റ്സ്മൈൽ;ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി ഡിസംബർ 18, 19 തീയ്യതികളിൽ മഞ്ചേശ്വരം മള്ഹറിൽ നടക്കും.[www.malabarflash.com]


രണ്ട് ദിനങ്ങളിലായി നടക്കുന്ന കാമ്പസ് അസംബ്ലിയിൽ ജില്ലയിലെ പ്രൊഫഷണൽ, ആർട്സ് & സയൻസ് കോളേജുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾ സംബന്ധിക്കും.

18 ന് വൈകുന്നേരം 4 മണിക്ക് മർഹും സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ പൊസോട്ട് മഖാംസിയാറത്തിന് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി പ്രാർത്ഥന നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ സയ്യിദ് അബ്ദു റഹ്മാൻ ശഹീർ അൽ ബുഖാരി പതാക ഉയർത്തും.

19 ന് രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅഫർ സ്വാദിഖ് ഉദ്ഘാടനം നിർവ്വഹിക്കും.

സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ പ്രവേശനം ലഭിച്ച എസ്.എസ്.എഫ്. ജില്ലാ എക്സിക്യൂട്ടീവംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ ഉപഹാരം നൽകും.

ഡോ: അബൂബക്കർ, ഡോ. നൂറുദ്ദീൻ ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, സി.കെ. റാഷിദ് ബുഖാരി, എം മുഹമ്മദ് നിയാസ് കോഴിക്കോട്, , ഇബ്രാഹിം ബാഖവി മേൽമുറി, അനസ് അമാനി കണ്ണൂർ, ഫാസിൽ നൂറാനി, ശമീൽ നുസ്രി, ശിഹാബ് ക്ലായിക്കോട്, അഹമ്മദ് ഫസാരിയ ജാമിഅ മില്ലിയ, അഡ്വ. മുഈനുദ്ദീൻ തങ്ങൾ വിവിധ സെഷനുകൾ നയിക്കും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, പി.ബി. ബഷീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, മൂസൽ മദനി അൽ ബിശാറ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, കൊല്ലംമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുറഹ്മാന് അഹ്സനി, മൂസ സഖാഫി കളത്തൂർ, സ്വലാഹുദ്ദീൻ അയ്യൂബി, അശ്രഫ് സഅദി ആരിക്കാടി,ജമാലുദ്ധീൻ സഖാഫി ആദൂർ,ഹസ്സൻ കുഞ്ഞി മള്ഹർ, മുഹമ്മദ് സഖാഫി പാത്തൂർ, ജബ്ബാർ സഖാഫി പാത്തൂർ, അഹമ്മദ് കുഞ്ഞി മുസ്ലിയാർ ഉർണി,സാദിഖ് മാസ്റ്റർ ആവള,റസാഖ് സഖാഫി കോട്ടക്കുന്ന്, റഹീം സഖാഫി ചിപ്പാർ, സ്വാദിഖ് ആവള സംബന്ധിക്കും.

വിദ്യാർത്ഥി റാലിയോടെ കാമ്പസ് അസംബ്ലി സമാപിക്കും.

Post a Comment

0 Comments