NEWS UPDATE

6/recent/ticker-posts

വിദേശ തീര്‍ത്ഥാടകരില്‍ 12 വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും ഉംറക്ക് അനുമതി

റിയാദ്: സൗദി അറേബ്യയിലേക്ക്  വരുന്ന വിദേശികളില്‍ 12 വയസിന് മുകളിലുള്ള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി. വിവിധയിനം വിസകളില്‍ വരുന്നവര്‍ക്ക് ഈ പ്രായത്തിന് മുകളിലുള്ള എല്ലാവര്‍ക്കും ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.[www.malabarflash.com]

18 മുതല്‍ 50 വരെ പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് നേരത്തെ ഉംറ നിര്‍വഹിക്കാനും മക്ക ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. അടുത്തിടെ ഉയര്‍ന്ന പ്രായപരിധി റദ്ദാക്കി. ഇതോടെ വിദേശങ്ങളില്‍ നിന്ന് വരുന്ന അമ്പതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനും ഹറമില്‍നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും പെര്‍മിറ്റുകള്‍ ലഭിച്ചു തുടങ്ങി. 

വിദേശങ്ങളില്‍ നിന്ന് വരുന്ന 18ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് വിദേശങ്ങളില്‍ നിന്ന് വരുന്ന 12ഉം അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഉംറ, നമസ്‌കാര, മദീന സിയാറത്ത് പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നാണ് ഹജ്, ഉംറ മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Post a Comment

0 Comments