കൊച്ചി: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ ട്രെയിനിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഹൈകോടതിയുടെ താൽക്കാലിക മുൻകൂർ ജാമ്യം. [www.malabarflash.com]
കഴിഞ്ഞയാഴ്ച മാവേലി എക്സ്പ്രസിൽ കാഞ്ഞങ്ങാടുനിന്ന് കോഴിക്കോട്ടേക്ക് വരുമ്പോൾ ഉണ്ണിത്താനു നേരെ കൈയേറ്റത്തിന് ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ കാസർകോട് ജില്ല പ്രവാസി കോൺഗ്രസ് പ്രസിഡൻറും മുൻ നഗരസഭ കൗൺസിലറുമായ പത്മരാജൻ ഐങ്ങോത്തിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പത്മരാജെൻറ ഹരജി സെപ്റ്റംബർ ഏഴിന് പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് കെ. ഹരിപാൽ ഇതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് ആൾജാമ്യവും ബാധകമാക്കി ജാമ്യത്തിൽ വിട്ടയക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി.
പത്മരാജൻ ഐങ്ങോത്തും മറ്റൊരു കോൺഗ്രസ് നേതാവ് അനിൽ വാഴുന്നോറടിയും ചേർന്ന് അസഭ്യം പറഞ്ഞെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് കേസ്. റെയിൽവേ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ, വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇരുവർക്കുമെതിരെ ഉണ്ണിത്താൻ കാസർകോട് ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി.

Post a Comment