NEWS UPDATE

6/recent/ticker-posts

ഒരുദിവസം മൂന്ന് മോഷണങ്ങള്‍: മോഷ്ടാവിനെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി പോലീസ്

കൊച്ചി: ഒരു ദിവസം മൂന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപം തെക്കേമഠത്തില്‍ വീട്ടില്‍ വേണുഗോപാലിനെ (50)യാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.[www.malabarflash.com]


തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആലുവ ബാങ്ക് ജംഗ്ഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന ഇയാള്‍ എടത്തലയില്‍ യാത്രക്കാരന്റെ പക്കല്‍ നിന്ന് മൊബൈല്‍ തട്ടിപ്പറിച്ചെടുത്തു. പോലിസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ ഇയാള്‍ ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് എടത്തലയില്‍ നിന്ന് മറ്റൊരു ഇരുചക്ര വാഹനം മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് വൈകീട്ടോടെ പോലിസ് പിടികൂടി. മൂന്നു മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് പിടികൂടി. ഇരുപതിലേറെ മോഷണ കേസുകള്‍ വേണുഗോപാലിന്റെ പേരിലുണ്ട്.

എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീര്‍, എസ്.ഐ ആര്‍.വിനോദ് സി.പി. ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, എച്ച്. ഹാരിസ്, കെ.ബി സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments