NEWS UPDATE

6/recent/ticker-posts

പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജി: മലപ്പുറത്ത് എസ്ഡിപിഐയുടെ പ്രതിഷേധം

മലപ്പറും: എം.പി സ്ഥാനം രാജിവെച്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്​.ഡി.പി.ഐ മലപ്പുറം ടൗണിൽ പ്രകടനം നടത്തി.[www.malabarflash.com]

ഫാസിസത്തെ പ്രതിരോധിക്കാനെന്ന പേരില്‍ വോട്ട് വാങ്ങി ഡല്‍ഹിയിലെത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഉള്ളിലിരിപ്പ് വീണ്ടും യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നും തന്റെ മുന്‍ഗാമി ഇ അഹമ്മദ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങള്‍ തനിക്കും ലഭ്യമാകുമെന്നായിരുന്നു. 

എന്നാല്‍ മോദി അധികാരത്തില്‍ വന്നതോടെ നിര്‍ണായക സമയങ്ങളില്‍ പോലും സഭയില്‍ ഹാജരായില്ലെന്ന് മാത്രമല്ല ഏറ്റവും മോശം പാര്‍ലമെന്റേറിയന്‍ എന്ന ദൃഷ്‌പേര് നേടുകയും ചെയ്തു. 

ഈ വഞ്ചന മലപ്പുറത്തെ ജനത തിരിച്ചറിയുമെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പാര്‍ട്ടി ജില്ലാ സെക്രട്ടറി എം പി മുസ്തഫ മാസ്റ്റര്‍ പറഞ്ഞു. ടി.സിദ്ദിഖ് മാസ്റ്റര്‍, ഹംസ, ലത്തീഫ് വല്ലാഞ്ചിറ, അബൂബക്കര്‍, അബ്ദുസലാം, നസ്‌റുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments