Top News

ടിവി ദേഹത്തു വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: ടിവി ദേഹത്തു വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. തെക്കില്‍ ഉക്രമ്പാടി സ്വദേശി നിസാറിൻ്റെയും ബാവിക്കരയിലെ ഫായിസയുടെയും ഏക മകനായ മുഹമ്മദ് ശാക്കിർ (2) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ മാതാവിൻ്റെ ബാവിക്കരയിലെ വീട്ടില്‍ വെച്ച് കളിച്ചു കൊണ്ടിരിക്കെയാണ് അപകടം.[www.malabarflash.com]


കേബിള്‍ വലിച്ചതിനെ തുടര്‍ന്ന് സ്റ്റാന്‍ഡ് അടക്കം കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ശബ്ദം കേട്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ടിവിക്ക് അടിയില്‍ കുടുങ്ങിയ കുട്ടിയെ മാതാവും വീട്ടുകാരും ചേര്‍ന്ന് പുറത്തേക്കെടുത്തു. 

ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post