കണ്ണൂര്‍: ശ്രീകൃഷ്ണപുരം കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന കിഴക്കേപുരക്കൽ റോഡിൽ സ്ഥാപിച്ച ഗെയിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ എട്ട് ബി.ജെ.പി.പ്രവർത്തകർക്കും, 4 സി.പി.എം പ്രവർത്തകർക്കും പരിക്കേറ്റു.[www.malabarflash.com]
പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും,സി.പി.എം പ്രവർത്തകരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മേൽമുറി വീട്ടിൽ രാഘവൻ,സുജീഷ്, അഭിലാഷ്, വിനീഷ്,മണികണ്ഠൻ, രാജി,സത്യഭാമ,പ്രേമകുമാരി എന്നിവരാണ് മണ്ണാർക്കാട് താലൂക്ക്‌ആശുപത്രിയിൽ കിത്സയിലുള്ളത്.

കിഴക്കേപുരക്കൽ ലക്ഷ്മി (75 വയസ്), മകൻ ഗോപാലൻ (55), സുഗന്ധി (40), രാധിക (40), സുനിത (29), രാജകുമാരൻ (45) എന്നിവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 Comments