കാസര്‍കോട്: ജില്ലയില്‍ വീണ്ടും കൊവിഡ് മരണം. തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശിയും ഗായകനുമായ പി വിജയകുമാറാണ് (56) മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം 28 ആയി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരു മാസമായി ചികത്സയിലായിരുന്നു.[www.malabarflash.com]
വ്യാഴാഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖവുമുണ്ടായിരുന്നു. 15 വര്‍ഷം മുമ്പ് വൃക്ക മാറ്റി വെച്ചിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖവുമുണ്ടായിരുന്നു. 15 വര്‍ഷം മുമ്പ് വൃക്ക മാറ്റി വെച്ചിരുന്നു.
വിജയകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും ബന്ധുക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം ഉച്ചയ്ക്ക് സംസ്‌കാരം നടക്കും.
ഉദിനൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു. അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു. നിരവധി വേദികളില്‍ ഗാനമേളയില്‍ പങ്കെടുത്തിട്ടുണ്ട്. ഈയ്യക്കാട് ചാത്തുക്കുട്ടി നമ്പ്യാരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ; ശ്രീദേവി കോടിയത്ത് (എൽഐസി ഏജൻ്റ്),മക്കള്‍: വിദ്യ, വീണ.
0 Comments