NEWS UPDATE

6/recent/ticker-posts

മുൻ ദേശീയ കബഡി താരം പുഴയിൽ വീണ് മരിച്ചു

നീലേശ്വരം: മുൻ ദേശീയ കബഡി താരം പുഴയിൽ വീണ് മരിച്ചു. കൊയാമ്പുറത്തെ വി മനോഹരൻ (58) ആണ് മരിച്ചത്. വളർത്തു നായയെ പുഴയിൽ കുളിപ്പിക്കുമ്പോൾ അപസ്മാരം മുലം വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു.[www.malabarflash.com]
1984 ൽ ആലപ്പുഴയിൽ വെച്ച് നടന്ന ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റ ക്യപ്റ്റനായിരുന്നു. 1985 ൽ ഗോവയിൽ വെച്ച് നടന്ന 33 മാത് നാഷണൽ കബഡി ചാമ്പ്യൻഷിപ്പിലും 1987 ൽ ഹൈദരബാദിൽ നടന്ന നാഷണൽ കബഡിയിലും കേരളത്തെ പ്രതിനിധികരിച്ച് കളിച്ചിട്ടുണ്ട്.
1989 ൽ നാഷണൽ ഗേയിംസിലും കേരളത്തിന് വേണ്ടി ജേഴ്സിയണിഞ്ഞിട്ടുണ്ട്. കണ്ണുർ - കാസർകോട് ജില്ല റഫറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊയാമ്പുറത്തെ പ്രഗത്ഭ കബഡി ടീമായ സംഘം 

കൊയമ്പൂറത്തിലൂടെയാണ് മനോഹരൻ കബഡി കളത്തിൽ എത്തിയത്. സംഘം ക്ലബ്ബിന് വേണ്ടി നിരവധി മൽസരങ്ങളിൽ കപ്പ് നേടിയിട്ടുണ്ട്. കാസർകോട് ജില്ലാ ശരീര സൗന്ദര്യമൽസരത്തിൽ 'മിസ്റ്റർ കാസർകോട്' ആയി തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥന തലത്തിലും മത്സരിച്ചിട്ടുണ്ട്.

ഭാര്യ: റീന. മക്കൾ: റീമ, റജിന, ജോത്യഷ്,

Post a Comment

0 Comments