ലക്നോ: തവണയടക്കാൻ വൈകിയതിനു സ്വകാര്യ പണമിടപാട് സ്ഥാപനം യാത്രക്കാരുമായി സ്വകാര്യ ബസ് പിടിച്ചെടുത്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.[www.malabarflash.com]
ഗുരുഗ്രാമിൽനിന്നും മധ്യപ്രദേശിലേക്കുപോകുകയായിരുന്ന ബസാണ് പിടിച്ചെടുത്തത്. ഡ്രൈവറേയും കണ്ടക്ടറേയും ഇറക്കിവിട്ട ശേഷം പണമിടപാട് സ്ഥാപനത്തിലെ ഗുണ്ടകൾ വണ്ടിയുമായി കടന്നു. ബസിൽ ഈ സമയം 34 യാത്രക്കാർ ഉണ്ടായിരുന്നു.
കണ്ടക്ടറും ഡ്രൈവറും ഉടൻ തന്നെ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിയിലെ എറ്റ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബസ് കണ്ടെത്തി. എന്നാൽ യാത്രക്കാർ ആരും ബസിൽ ഉണ്ടായിരുന്നില്ല. ഇതോടെ യാത്രക്കാർക്കായി തെരച്ചിൽ നടത്തി.
ബസ് ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ തങ്ങളെ ഇറക്കിവിട്ടതായി യാത്രക്കാർ പറഞ്ഞു. ഹൈവേയിൽ മറ്റൊരു ബസ് കാത്ത് കിടക്കുന്നുണ്ടായിരുന്നു. യാത്രക്കാരെ ആ ബസിൽ കയറ്റിവിട്ടു. ഝാൻസിയിലേക്കാണ് യാത്രക്കാരെ കൊണ്ടുപോയത്. ഇവിടെനിന്നുമാണ് അതാതു സ്ഥലങ്ങളിലേക്ക് യാത്രക്കാരെ വിട്ടത്.
ഫിനാൻസ് കമ്പനി നിയമവിരുദ്ധമായിട്ടാണ് ബസ് കടത്തിയതെന്ന് യുപി സർക്കാർ അറിയിച്ചു. ഡ്രൈവറും ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. ബസിന്റെ ഉടമ ഇന്നലെ മരിച്ചു. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങുമോയെന്ന് ഫിനാൻസ് കമ്പനിക്കാർ ഭയന്നിരിക്കാമെന്നും അതാകും ബസ് പിടിച്ചെടുത്തതെന്നും സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

0 Comments