മൂവാറ്റുപുഴ: മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന് കിണറില്‍ വീണ് മരിച്ചു. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി പുതുശേരിയില്‍ സിജോയുടെ മകന് എബേല്‍ (രണ്ട്) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. മുറ്റത്ത് സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ എബേലിന്റെ ശബ്ദം കേള്‍ക്കാതെ വന്നതോടെ വീടിനകത്തുണ്ടായിരുന്ന മാതാവ് സോണിയ അന്വേഷിച്ചപ്പോഴാണ് കിണറില്‍ വീണു കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.
സോണിയ അലമുറയിട്ടതോടെ ഓടിയെത്തിയ അയല്‍വാസികള്‍ കയറുകെട്ടി കിണറില്‍ ഇറങ്ങി എബേലിനെ കരയ്ക്കുകയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചുറ്റുമതിലുണ്ടെങ്കിലും വീട്ടുമുറ്റത്ത് നിന്നും അല്‍പ്പം താഴ്ന്ന നിരപ്പിലായിരുന്നു കിണര്‍ സ്ഥിതിചെയ്തിരുന്നത്. കുടുംബം ഇവിടെ വാടകയ്ക്കു താമസിയ്ക്കാന്‍ തുടങ്ങിയിട്ട് ആറുമാസമേ ആയുള്ളു. ടിപ്പര്‍ ഡ്രൈവറാണ് സിജോ. ഏകസഹോദരന്: ജോയൽ.

0 Comments