NEWS UPDATE

6/recent/ticker-posts

മുഹിമ്മാത്തിന് പുതിയ ഭാരവാഹികൾ; കാന്തപുരം പ്രസിഡണ്ട്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജനറല്‍ സെക്രട്ടറി, ഹാജി അമീര്‍ അലി ചൂരി ട്രഷറർ

പുത്തിഗെ: ജീവ കാരുണ്യ വിദ്യാഭ്യാസ മേഖലയില്‍ രണ്ടര പതിറ്റാണ്ട് പിന്നിടുന്ന കാസര്‍കോട് പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ ഭാരവാഹികളെ പുനഃസംഘടിപ്പിച്ചു.[www.malabarflash.com] 

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി ഓണ്‍ലൈന്‍ യോഗം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.

ബി എസ് അബ്ദുല്ലക്കുഞ്ഞിഫൈസി ആമുഖ പ്രഭാഷണവും സുലൈമാന്‍ കരിവള്ളൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ പ്രവര്‍ത്തന സാമ്പത്തിക റിപ്പോര്‍ട്ടും ജനറല്‍ ബോഡി അംഗ ലിസ്റ്റും അവതരിപ്പിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ (പ്രസിഡന്റ്)
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി(ജനറല്‍ സെക്രട്ടറി)
ഹാജി അമീര്‍ അലി ചൂരി (ഫൈനാൻസ് സെക്രട്ടറി)
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, സയ്യിദ് ഹബൂബുല്‍ അഹ്ദല്‍ തങ്ങള്‍(വൈസ് പ്രസിഡന്റുമാര്‍)
എം അന്തുഞ്ഞി മൊഗര്‍, സുലൈമാന്‍ കരിവള്ളൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ (സെക്രട്ടറിമാര്‍).

Post a Comment

0 Comments