NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

ലോക്ക്ഡൗൺ ലംഘിച്ച് മുംബൈയിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; പോലീസ് ലാത്തിവീശി

മുംബൈ: കോവിഡ്-19 വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ലോക്ക്ഡൗൺ ലംഘിച്ച് മുംബൈയിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്രയിൽ തെരുവിലിറങ്ങിയത്.[www.malabarflash.com]

പ്രധാനമായും യുപി, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും തൊഴിലാളികൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. 

താമസിക്കുന്ന മുറികളിൽ നിന്നും ഉടമകൾ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം നൽകാത്ത സാഹചര്യം നിലനിൽക്കുന്നുവെന്നുമാണ് തൊഴിലാളികൾ പറയുന്നത്. അതിനാൽ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കണം എന്നാണ് അവരുടെ ആവശ്യം. ഇവരെ പിരിച്ചുവിടാൻ പോലീസിന് ഒടുവിൽ ലാത്തിച്ചാർച്ച് നടത്തേണ്ടി വന്നു.

രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പ്രഖ്യാപനം നടത്തിയിരുന്നു. മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ മൂലം വരുമാനം നഷ്ടപ്പെട്ട കുടിയേറ്റതൊഴിലാളികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്

Post a Comment

0 Comments