Top News

അസുഖങ്ങളെത്തുടര്‍ന്നു പതിനെട്ടുകാരി മരണപ്പെട്ടു

കാസറകോട്: ശ്വാസ തടസ അസുഖങ്ങളെത്തുടര്‍ന്നു പതിനെട്ടുകാരി മരണപ്പെട്ടു. ചെര്‍ക്കള വി കെ പാറയിലെ നാസര്‍- മറിയമ്പി ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് ഫായിസ(18)യാണ് മരിച്ചത്.[www.malabarflash.com]

നേരത്തെ അസുഖം മൂലം ചികിത്സയിലായിരുന്ന ഫായിസയ്ക്ക് തിങ്കളാഴ്ച രാത്രി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇ കെ നായനാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫായിസയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ബുധനാഴ്ച ഇതിന്റെ ഫലം ലഭിക്കും.

നേരത്തെ ചികിത്സയിലായിരുന്നതായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരിക്കല്‍ പോലും കുട്ടിയോ വീട്ടുകാരോ പുറത്തിറങ്ങിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നിര്‍ബന്ധ പൂര്‍വ്വമാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.
ഫായിസയ്ക്ക് ഓപ്പറേഷന്‍ ചെയ്യാന്‍ നേരത്തെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓപ്പറേഷനുളള ഒരുക്കത്തിനിടെയായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിത്.
ഫിറോസ് ഏക സഹോദരനാണ്. മൃതദേഹം ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

Previous Post Next Post