NEWS UPDATE

6/recent/ticker-posts

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബേക്കല്‍: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ രിഫാഇ മസ്ജിദിന് സമീപത്തെ ഹമീദ് സീസണിന്റെ മകന്‍ ഹനീഫ് (34) ആണ് മരിച്ചത്.[www.malabarflash.com]

എട്ടു മാസത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏതാനും മാസം മുമ്പാണ് ന്യൂമോണിയ ബാധിച്ചത്. 

മാതാവ്: ആയിഷ. ഭാര്യ: ഫരീദ. മക്കള്‍: മുഹമ്മദ് ഫൈസല്‍, ഫാത്വിമത്ത് ഫസ. സഹോദരങ്ങള്‍: ഹസീബ്, ഷുക്കൂര്‍, ഉമ്മ ഹലീമ, മറിയ, നസീമ. 

ഖബറടക്കം ഉച്ചയ്ക്ക് രണ്ടു മണിയോടെ ബേക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Post a Comment

0 Comments