Top News

കാസര്‍കോട്ട് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

കാസറകോട്:  കാസര്‍കോട്ട് ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വ്യാഴാഴ്ച വൈകിട്ടോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരാണെന്ന വിവരം ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]

അതേസമയം നേരത്തെ സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമായി തുടരുകയാണ്. 546 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 537 പേര്‍ വീടുകളിലും ഒമ്പത് പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. 

പുതുതായി 21 പേരുടെ സാമ്പിള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 170 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


Post a Comment

Previous Post Next Post