Top News

പ്രസവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബേക്കൽ: പ്രസവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേക്കൽ മൗവ്വലിലെ ഫസലു- പി എം റാബിയ ദമ്പതികളുടെ മകള്‍ മിസിരിയ (22)യാണ് മരിച്ചത്.[www.malabarflash.com]

കൊറോണയുടെ പശ്ചാതലത്തില്‍ ആവശ്യമായ രക്തം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മാണിക്കോത്തെ സ്വകാര്യ ആശുപുത്രി അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബന്ധുക്കള്‍. സഹോദരി: സഫിയ. 

ഒരു വര്‍ഷം മുമ്പാണ് കുവൈറ്റില്‍ ജോലി ചെയ്യുന്ന കുണിയയിലെ ഇസ്മയിലുമായി മിസ് രിയയുടെ വിവാഹം നടന്നത്. യുവതി ജന്മം നല്‍കിയ ആണ്‍കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തില്‍ ആശുപത്രിയില്‍ സുഖമായിരിക്കുന്നു.

Post a Comment

Previous Post Next Post