NEWS UPDATE

6/recent/ticker-posts

കാസര്‍കോട് കൊറോണ സ്ഥിതീകരിച്ചത് മാര്‍ച്ച് 11 ന് ദുബൈയില്‍ നിന്നും കരിപ്പൂര്‍ വഴി നാട്ടിലെത്തി 47 കാരന്‌

കാസര്‍കോട്: കൊറോണ സ്ഥിതീകരിച്ചത്  ദുബൈയില്‍ നിന്നും ഒരാഴ്ച മുമ്പ് എത്തിയ 47കാരന്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഇയാള്‍ സ്രവം പരിശോധനയ്ക്കായി നല്‍കിയത്. ഇയാളെ വീട്ടില്‍ തന്നെ തങ്ങാന്‍ നിര്‍ദേശിച്ച് വിട്ടയക്കുകയായിരുന്നു.[www.malabarflash.com]

അതേസമയം യുവാവ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കാനും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ട്.

ഈ മാസം 11ന് വെളുപ്പിന് 2 30ന് ദുബൈയില്‍ നിന്നും പുറപ്പെട്ട ഐഎക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 11ന് രാവിലെ 7.30നാണ് അദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. 11 ന് കോഴിക്കോട് താമസിച്ച അദ്ദേഹം 12 ന് മാവേലി എക്‌സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്‌മെന്റില്‍ കാസര്‍കോട്ടേക്ക് വന്നു. 

എന്നാല്‍ 17-ാം തീയ്യതിയാണ് ജനറലാശുപത്രിയില്‍ ഹാജരായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ തൊണ്ടയില്‍ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലമാണ് വ്യാഴാഴ്ച്ച ലഭിച്ചത്.

ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണ് എന്ന് ഡിഎംഒ ഡോ എ വി രാംദാസ് അറിയിച്ചു. 

12 മുതല്‍ ഉള്ള ഇദ്ദേഹത്തിന്റെ സഞ്ചാരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് അത് പിന്നീട് അറിയിക്കും.

കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശിയായ മറ്റൊരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധം പുലര്‍ത്തിയ ഏതാനും പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.

Post a Comment

0 Comments