NEWS UPDATE

6/recent/ticker-posts

കൊറോണ മുന്‍ കുരുതല്‍; ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഗോഎയര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവക്കുന്നത്.[www.malabarflash.com]

അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായതോടെ മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. മഹാരാഷ്ട്രയില്‍ 64 വയസുകാരനാണ് ചൊവ്വാഴ്ച മരിച്ചത്.

അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാര്‍ച്ച് 31വരെ ഇന്ത്യയിലേക്ക് വരുന്നതിനാണ് വിലക്ക്. ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. 

തിങ്കളാഴ്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Post a Comment

0 Comments