Top News

പുല്ലൂര്‍ - പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.കെ അരവിന്ദന്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍

പെരിയ: പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ സി.കെ അരവിന്ദനെ മര്‍ദ്ദനമേറ്റ നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com] 

ചൊവ്വാഴ്ച വൈകിട്ട് ചാലിങ്കാലിലെ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഓഫിസ് പരിസരത്താണ് സംഭവം. ബൈക്കില്‍ വരികയായിരുന്ന അരവിന്ദനെ ഓട്ടോ ഡ്രൈവറായ കാനത്തില്‍ അശോകന്‍ എന്നയാള്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

പരിക്കേറ്റ അരവിന്ദനെ ആദ്യം മാവുങ്കാലിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post