Top News

കൊറോണയേയും വിറ്റ് കാശാക്കാൻ ശ്രമം,​ കോഴിക്കോട്ട് നിന്ന് പിടിച്ചെടുത്തത് ഒന്നര ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകൾ

കോഴിക്കോട്: സംസ്ഥാനം മുഴുവൻ കൊറോണ ജാഗ്രതയിലിരിക്കെ സാഹചര്യം മുതലാക്കി വ്യാജ സാനിറ്റൈസർ നിർമാണം. ലൈസൻസില്ലാതെ നിർമിച്ച ഒന്നര ലക്ഷം രൂപയുടെ സാനിറ്റൈസറുകൾ ഡ്രഗ്സ് സാനിറ്റൈസറുകൾ പിടിച്ചെടുത്തു. ചിന്താവളപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വ്യാജ സാനിറ്റൈസറുകൾ നിർമിച്ചത്.[www.malabarflash.com]

അസംസ്കൃത വസ്‌തുക്കളെത്തിച്ച് കോഴിക്കോട് നഗരത്തിലെ കടമുറിക്കുള്ളിൽ നിന്ന് കുപ്പിയിലാക്കും. 47 രൂപ ചിലവിൽ നിർമിക്കുന്ന ഇവ 399 രൂപയ്ക്കാണ്(375 മില്ലിക്ക്)​ ഉപഭോക്താക്കൾക്ക് നൽകുന്നത്. 
ഇരുന്നൂറു രൂപയ്‌ക്ക് കടകളിലെത്തിച്ച് നൽകും. 

സംസ്ഥാനത്ത് കൊറോണ കേസുകൾ കൂടിയതോടെ സാനിറ്റൈസറുടെ ഉപയോഗവും കൂടി. ഇത് മുതലെടുത്താണ് ഒരാഴ്ച മുമ്പ് ഇവർ നിർമാണം ആരംഭിച്ചത്. കുപ്പി നന്നായി പരിശോധിച്ച ശേഷം മാത്രമേ സാനിറ്റൈസറുകൾ വാങ്ങാവൂ എന്ന് അരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

Post a Comment

Previous Post Next Post