NEWS UPDATE

6/recent/ticker-posts

'ഹല കാസ്രോഡ് ഗ്രാന്റ്‌ ഫെസ്റ്റ്‌-25’ ഒക്ടോബർ 26ന്‌ ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ

ദുബൈ: കാസറഗോഡ് ജില്ലക്ക് പുറത്ത് കാസർഗോഡ് ജില്ലക്കാരുടെ ഏറ്റവും വലിയ സംഗമം 'ഹല കാസ്രോഡ് ഗ്രാന്റ്‌ ഫെസ്റ്റ്‌ ' 2025 ഒക്ടോബർ 26 ന്‌ ദുബൈ എത്തിസലാത്ത്‌ അക്കാദമിയിൽ വെച്ച്‌ നടക്കും.[www.malabarflash.com]


ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയാണ് സംഗമത്തിനു ആതിഥ്യമരുളുന്നത്. ആദ്യമായിട്ടാണ് ഇത്രയും വലിയ രീതിയിൽ ഒരു പ്രാദേശിക സംഗമം പ്രവാസ ഭൂമികയിൽ നടക്കുന്നതെന്ന പ്രത്യേകതയുമായിട്ടാണ് ഹല കാസ്രോഡ് ഗ്രാന്റ് സംഗമം ഒരുങ്ങുന്നത്. 

ആറു മാസത്തോളം നീണ്ട് നിൽക്കുന്ന രീതിയിൽ വിവിധങ്ങളായ പരിപാടികളുൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി ജില്ലക്കകത്തും ഗൾഫിലുമുള്ള വ്യവസായ രംഗത്തുള്ളവർക്കായി ബിസിനസ്‌ കോൺക്ലേവ്‌, വിവിധ കലാ കായിക മൽസരങ്ങൾ, പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയുള്ള ഇശൽ വിരുന്ന്, പ്രമുഖ സാംസ്കാരിക നായകർ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ്‌, മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിനോദ പരിപാടികൾ, വനിതാ സമ്മേളനം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ ഹല കാസോഡ്‌ ഗ്രാന്റ്‌ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.

ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ പ്രചരണവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര പ്രവാസ ലോകത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്നു.

സാമൂഹിക സാംസ്കാരിക കലാ രാഷ്ട്രീയ മാധ്യമ രംഗത്തെ നിരവധി പ്രമുഖർ, ജനപ്രധിനിധികൾ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ, മുൻ കാല പ്രവാസികൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൾ അധിവസിക്കുന്ന കാസറഗോഡ് ജില്ലക്കരായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

സപ്തഭാഷാ സംഗമഭൂമിയായ കാസർക്കോടിന്റെ  തനത്‌ വൈവിധ്യങ്ങളെ ഉൾപ്പെടുത്തി വിവിധ കലാകായിക സാംസ്കാരിക വിനോദ പരിപാടികൾ ഉൾപ്പെടുത്തിയുള്ള ഗ്രാന്റ്‌ ഫെസ്റ്റ് ജില്ലക്ക്‌ പുറത്തെ കാസറഗോഡ്കാരുടെ ഏറ്റവും വലിയ സംഗമമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇതിഹാസ നിർമ്മിതികൾ ലോക ചരിത്രത്തിൽ അത്ഭുതം തീർത്ത ദുബൈയുടെ മണിൽ മറ്റൊരു ഇതിഹാസം കൂടി രചിക്കുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ വിജയത്തിനായി സ്വാഗത സംഘം സജീവമായ പ്രവർത്തന രംഗത്ത് ഉണ്ട്.

Post a Comment

0 Comments