NEWS UPDATE

6/recent/ticker-posts

വിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പൊള്ളാച്ചി ആളിയാർ ഡാമിൽ മുങ്ങി മരിച്ചു


പൊള്ളാച്ചി: ആളിയാർ ഡാമിൽ 3 എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിനോദയാത്രക്കെത്തിയ സംഘം ഡാമിൽ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. (www.malabarflash.com) 

ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥികളായ ധരുൺ, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.

Post a Comment

0 Comments