കൊച്ചി: ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊച്ചി നോർത്ത് പൊലീസാണ് സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. (www.malabarflash.com)
സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെ കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര പ്രവർത്തകരായ ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരാണ് പരാതി നൽകിയത്. ആലപ്പുഴ ഡി.വൈ.എസ്.പിക്കാണ് ഉഷ ഹസീന പരാതി നൽകിയത്. നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.
0 Comments