NEWS UPDATE

6/recent/ticker-posts

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയം യൂട്യൂബ് തന്നെ; സർവേ റിപ്പോർട്ട്

2015 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.[www.malabarflash.com]

യു.എസിലെ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് എന്നും ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈൽ ആപ്പോ വഴി യുട്യൂബ് ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിലേക്കുള്ള ചേക്കേറൽ ഇന്റർനെറ്റ് ഉപയോഗം ആളുകൾക്കിടയിൽ ഗണ്യമായ രീതിയിൽ വർധിക്കാൻ കാരണമായി.

യു.എസിലെ പകുതിയോളം കൗമാരക്കാർ സ്ഥിരമായി ഓൺലൈനിലാണെന്നും 2015 ലെ റിപ്പോർട്ട് പ്രകാരം 24 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. യുഎസിൽ സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം കഴിഞ്ഞ 7 വർഷത്തിനിടെ ഏകദേശം ഇരട്ടിയായി എന്നും പഠനം ചൂണ്ടികാണിക്കുന്നു. 

95% കൗമാരക്കാരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല 19 ശതമാനം ആളുകൾ സ്ഥിരമായി യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. ഉപയോഗത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ടിക്ടോക്. 67% കൗമാരക്കാരാണ് ഇത് ഉപയോഗിക്കുന്നത്, 16% സ്ഥിരമായി ടിക്ടോക് ഉപയോഗിക്കുന്നു എന്നും കണ്ടെത്തി.

Post a Comment

0 Comments