NEWS UPDATE

6/recent/ticker-posts

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഹൈദരാബാദ്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഹൈദരാബാദ് എഫ് സി. സെമിയില്‍ ഇരുപാദങ്ങളിലുമായി എടികെ മോഹന്‍ ബഗാനെ 3-2 ന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചത്.[www.malabarflash.com]


രണ്ടാം പാദസെമിയില്‍ എടികെ ഒരു ഗോളിന് ജയിച്ചെങ്കിലും ആദ്യപാദത്തിലെ വമ്പന്‍ ജയം ഹൈദരാബാദിന് തുണയായി. ആദ്യപാദത്തില്‍ എടികെയെ 3-1ന് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. 79ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടികെയുടെ ഗോള്‍ നേടിയത്.

Post a Comment

0 Comments