NEWS UPDATE

6/recent/ticker-posts

ചെമ്പരിക്ക പുഴയിൽ വീണു ആറു വയസുകാരിക്ക് ദാരുണാന്ത്യം

ഉദുമ: ചെമ്പരിക്ക നൂമ്പിൽ പുഴയിൽ വീണു ആറ് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. പ്രവാസിയായ ചിത്താരി മീത്തൽ ബഷീറിന്റെയും, മാണിക്കോത്ത് സ്വദേശിനി സുഹറയുടെയും ആറു വയസ്സുള്ള ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം.[www.malabarflash.com]


ചിത്താരിയിൽ നിന്ന് ചെമ്പിരിക്കയിലെ ബന്ധുവിട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു.

കടലും പുഴയും അടുത്തടുത്തുള്ള സ്‌ഥലമാണ് നൂമ്പിൽ പുഴ. ചളിയിൽ താഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരങ്ങൾ: മിസ്ബാഹ്‌, മിൻഹാജ്‌, സോയ

Post a Comment

0 Comments