NEWS UPDATE

6/recent/ticker-posts

വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണ് മസ്ജിദ് ഖത്വീബ് മരിച്ചു

കൊല്ലം: വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണ് മസ്ജിദ് ഖത്വീബ് മരിച്ചു. കൊല്ലം പറവൂര്‍ സ്വദേശിയും കോട്ടിക്കുളം, നീലേശ്വരം ആനച്ചാല്‍, പടന്നക്കാട് എന്നീ ജുമാ മസ്ജിദുകളില്‍ ഖത്വീബും മുദരിസുമായി പ്രവര്‍ത്തിച്ചിരുന്ന നജ്മുദ്ദീന്‍ മിസ്ബാഹി (52) ആണ് മരിച്ചത്.[www.malabarflash.com]


സ്വദേശമായ കൊല്ലം പറവൂരില്‍ നിര്‍മിക്കുന്ന വീടിന്റെ വാട്ടര്‍ ടാങ്കില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വര്‍ഷങ്ങളായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു.

Post a Comment

0 Comments