Top News

കടലിനടിയിൽ 5000 കിലോഗ്രാം ബോംബ് പൊട്ടിത്തെറിച്ചു; വിഡിയോ

പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി.[www.malabarflash.com]


ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് 1945ലാണ് നാസി യുദ്ധക്കപ്പൽ ഇവിടെ നിക്ഷേപിച്ചത്.

കഴിഞ്ഞ വർഷമാണ് 39 അടി താഴ്ചയിൽ ബോംബ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ 2.4 ടൺ സ്‌ഫോടക വസ്തുക്കളാണ് ഉണ്ടായിരുന്നത്.

ബോംബ് നിർവീര്യമാക്കുന്നതിന് മുമ്പായി പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന 750 നിവാസികളെ ഒഴിപ്പിച്ചിരുന്നു. 2.5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെയാണ് ഒഴിപ്പിച്ചത്.

Post a Comment

Previous Post Next Post