Top News

ലോഡ്ജില്‍ നിന്നും 2.23 ലക്ഷം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പാർക്ക് ലൈൻ ലോഡ്ജിൻറെ മേശ വലിപ്പിൽ നിന്നും 2,23,000 രൂപ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് നിർമ്മലഗിരി പുത്തൻപുരയിൽ മുഹമ്മദ് അറാഫത്ത് (18) ആണ് അറസ്റ്റിലായത്.[www.malabarflash.com]


കഴിഞ്ഞ 12 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷണം നടത്തിയ പണവുമായി അറാഫത്ത് കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് ടാക്സിയിൽ പോയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ്.എച്ച്.ഒ. ഏ. ഉമേഷിൻറെ നിർദ്ദേശപ്രകാരം എസ്.ഐ. ബിജിത്ത്. കെ.ടി. ജി.എസ്.ഐ. വിനോദ് കുമാർ. വി.കെ എന്നവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

സിവിൽ പോലീസ്' ഓഫീസർമാരായ സജേഷ് കുമാർ, അന്നജ്. എ. എന്നിവർ ചേർന്ന് പിൻതുടർന്ന് കൂത്തുപറമ്പ് നിർമ്മലഗിരിയിൽ നിന്നും പിടികൂടുകയായിരുന്നു.

 ഇയാളുടെ കയ്യിൽ നിന്നും 1.76.000 രൂപയും പുതുതായി വാങ്ങിയ മൊബൈൽ ഫോണും ഹെഡ് സെറ്റും പോലീസ് പിടിച്ചെടുത്തു. കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കിയ അറാഫത്തിനെ റിമാൻറ് ചെയ്തു.

Post a Comment

Previous Post Next Post