NEWS UPDATE

6/recent/ticker-posts

പന്തളം സ്വദേശിക്ക് പാലക്കുന്ന് ക്ഷേത്രത്തിൽ തുലാഭാരം; ഗായകനും എറണാകുളത്ത് വിജിലൻസ് എസ്. ഐയുമായ സാലിഹ് ബഷീറാണ് കോവിഡിൽ നിന്ന് മുക്തിനേടിയതിന് ഇളനീരിൽ ദേവിക്ക് തുലാഭാരം അർപ്പിച്ചത്

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിലെ തിരുമുറ്റം  അപൂർവമായൊരു സമർപ്പണ പുണ്യത്തിന്  കഴിഞ്ഞ ദിവസം  വേദിയായി. പന്തളം സ്വദേശിയും ഇപ്പോൾ എറണാകുളം വിജിലൻസ് എസ്.ഐ.യുമായ സാലിഹ് ബഷീർ കൂട്ടുകാരോടൊപ്പം  പാലക്കുന്ന്  ദേവിക്ക് മുൻപിൽ തുലാഭാരം അർപ്പിക്കാനെത്തിയത്. [www.malabarflash.com]

നേരത്തേ തന്നെ ഭാരവാഹികളോട് സമ്മതവും സമയവും ഉറപ്പിച്ചാണ്.  'അടിച്ചുതളി സമാരാധന' ദിവസം രാവിലെ  അവർ  ഇവിടെ എത്തി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ സാലിഹ് ബഷീറിന്  സംസാരിക്കുമ്പോൾ ശബ്ദം വരാത്ത അവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ തീവ്രപരിചരണ ചികിത്സയിലായിരുന്നു ഏറെ നാൾ..ഫോണിൽ സംസാരിക്കാനാവാതെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സ്ആപ് സന്ദേശങ്ങൾ കൈമാറി.

അതിൽ കാസർകോട്ടെ സുഹൃത്തുക്കളാണ് രോഗ മുക്തിക്കായി പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ബഷീറിന്റെ സമ്മതത്തോടെ തുലാഭാര നേർച്ച നടത്താൻ തീരുമാനിച്ചത്. ബഷീറിന്റെ മാതാവ് നസീദ അമ്മാൾ  ബേക്കൽ ഗവ. ഫിഷറീസ് ഹൈസ്കൂളിൽ അധ്യാപികയായി നേരത്തേ ജോലിചെയ്തിരുന്നു.പ്രൈമറി വരെ  ബഷീർ  പഠിച്ചതും ഇവിടെ തന്നെ. 

നല്ലൊരു ഗായകൻ കൂടിയായ ബഷീർ മുമ്പൊരിക്കൽ  പാലക്കുന്ന് ഉത്സവാഘോഷ പരിപാടിയിൽ 'ഹരിവരാസനം' പാടി കയ്യടി നേടിയിരുന്നു. കോവിഡ് മുക്തനായ ഉടനെ ബഷീറും ചങ്ങാതിക്കൂട്ടവും പ്രാർഥന നടത്താൻ   മുൻകൂട്ടി നിശ്ചയിച്ച ദിവസം പാലക്കുന്നിലെത്തി. ഇളനീരിലാണ് തുലാഭാര  സമർപ്പണം നടത്തിയത് . 

ശബ്ദ ശേഷി  തിരിച്ചുകിട്ടിയതിന് തിരുമുറ്റത്ത് ദേവിയെ വന്ദിച്ചു കൊണ്ട് ഗാനം ആലപിക്കണമെന്ന ബഷീറിന്റെ  ആഗ്രഹവും കൂട്ടുകാർ ഗൗരവമായെടുത്തിരുന്നു. പാലക്കുന്നമ്മയെ സ്തുതിച്ച്  പ്രഭാകരൻ പരിയാരത്തിനെക്കൊണ്ട് അവർ  ഗാനം എഴുതിപ്പിച്ചു. സജിത്ത് ശങ്കർ പാലക്കാടും രഞ്ജിത്ത് രാജനും ചേർന്ന്  സംഗീതമൊരുക്കി. ജാൻസി  ബാബു ക്യാമറമാനായി. കോറസ്  പാടാൻ കുട്ടികളുമെത്തി. തുലാഭാരത്തിന് സമയമാകും വരെ   അമ്മയെ തൊഴുതു വണങ്ങി ബഷീറിന്റെ  പാട്ടു കച്ചേരിയും റിക്കാർഡിങ്ങും  നടന്നു. 

ക്ഷേത്രത്തിലെ അടിച്ചുതളി നേർച്ചയ്ക്കു  ശേഷം കൂട്ടുകാരോടൊപ്പം   അഗ്രശാലയിലിരുന്ന് അന്നപ്രസാദവും(ഉച്ചസദ്യ) കഴിച്ചാണ് ബഷീർ  എറണാകുളത്തേക്ക് മടങ്ങിയത്. പടിഞ്ഞാറ്റയ്ക്ക് മുന്നിൽ  തുലാഭാര സമർപ്പണത്തിന് ആർക്കും വിലക്ക് കൽപിക്കാത്ത വടക്കേ മലബാറിലെ പ്രമുഖ തീയ്യ കഴകമാണ് പാലക്കുന്ന്.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments