Top News

''റൈസ് അപ്പ് കാസര്‍കോട് '' ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: കാസര്‍കോടിന്റെ സമ്പൂര്‍ണ പുരോഗതി ലക്ഷ്യമിടുന്ന ''റൈസ് അപ്പ് കാസര്‍കോട് ''എന്ന നൂതന ആശയവുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്. റൈസ് അപ്പ് കാസര്‍കോടിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പ്രകാശനം ചെയ്തു.[www.malabarflash.com]


കാസര്‍കോടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, ബിസിനസ്, പരിസ്ഥിതി രംഗത്ത് അവബോധം സൃഷ്ടിക്കുന്നതിനും, വികസനം കൊണ്ടുവരുന്നതിനും വേണ്ടിയാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് റൈസ് അപ്പ് കാസര്‍കോട് എന്ന ആശയം നടപ്പിലാക്കുന്നത്. ഇതിനായുള്ള ബൃഹത് പദ്ധതികള്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ആസൂത്രണം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ ഇിതമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതായിരിക്കും.

ചടങ്ങില്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ദില്‍ഷാദ് വൈസ് പ്രസിഡണ്ടുമാരായ അമീന്‍, ആസിഫ് മാളിക, ട്രഷറര്‍ അഷറഫ് അലി, സെക്രട്ടറി ജിഷാദ്, ഡയരക്ടര്‍ & പി.ആര്‍.ഒ റാഷിദ് പെരുമ്പള എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post