NEWS UPDATE

6/recent/ticker-posts

ഭര്‍ത്താവ് ഗള്‍ഫില്‍; കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി നാടുവിട്ട യുവതിയും കാമുകനും പിടിയില്‍

മഞ്ചേരി: ഒരുവയസ്സുള്ള കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി വീടുവിട്ടിറങ്ങിയ യുവതിയും കാമുകനും പോലീസ് പിടിയില്‍. പുല്‍പ്പറ്റ മംഗലന്‍ ഷഹാന ഷെറിന്‍(28), മംഗലശ്ശേരി പൂന്തോട്ടത്തില്‍ ഫൈസല്‍ റഹ്മാന്‍(32) എന്നിവരെയാണ് ചെന്നൈയിലെ ആണ്ടാള്‍ നഗറില്‍നിന്ന് മഞ്ചേരി പോലീസ് പിടികൂടിയത്.[www.malabarflash.com]


ആറു മാസം മുന്‍പാണ് യുവതി പിഞ്ചുകുഞ്ഞിനെയും മൂത്തകുട്ടിയെയും ഉപേക്ഷിച്ച് നാടുവിട്ടത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍നിന്നെത്തി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയും കാമുകനും ചെന്നൈയില്‍ താമസിച്ചുവരുന്നതായി കണ്ടെത്തി.

ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ആണ്ടാള്‍ നഗര്‍ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകള്‍ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. കുട്ടികളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി, എസ്.ഐ. ബഷീര്‍, എ.എസ്.ഐ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments