NEWS UPDATE

6/recent/ticker-posts

ബംഗളൂരുവിൽ ബൈക്കപകടം; വ​യ​നാ​ട്, കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ മരിച്ചു

ബം​ഗ​ളൂ​രു: ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി‍യി​ടി​ച്ച് ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ മ​രി​ച്ചു. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ കാ​ട്ടാം​ക്കോ​ട്ടി​ൽ ജോ​സിെൻറ​യും ആ​നി​യു​ടെ​യും മ​ക​ൻ ജി​തി​ൻ (27), കോ​ട്ട​യം വ​ല​ക​മ​റ്റം വീ​ട്ടി​ൽ സോ​ണി ജേ​ക്ക​ബിെൻറ​യും മി​നി​യു​ടെ​യും മ​ക​ൻ സോ​നു (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]


തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 12.30ഓ​ടെ ടോ​ൾ​പ്ലാ​സ​ക്ക് സ​മീ​പ​ത്തെ സ​ർ​വി​സ് റോ​ഡി​ലാണ് അ​പ​ക​ടം. ഇ​രു​വ​രും ഹൊ​സ്കൂ​ർ ഗേ​റ്റി​ന് സ​മീ​പ​മു​ള്ള താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സോ​നു സം​ഭ​വ​സ്ഥ​ല​ത്തും ജി​തി​ൻ ഹെ​ബ്ബാ​ഗു​ഡി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. ജി​തി​ൻ ബം​ഗ​ളൂ​രു​വി​ൽ സി.​സി.​ടി.​വി​ ബി​സി​ന​സ് ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ക​മ്പ​നി​ ജീ​വ​ന​ക്കാ​ര​നാ​ണ് സോ​നു.

എ​തി​രെ​വ​ന്ന ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ജി​തിെൻറ സ​ഹോ​ദ​രി: ജീ​തു ജോ​സ്. ജി​തി‍െൻറ മൃ​ത​ദേ​ഹം സെൻറ് ജോ​ണ്‍സ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റ്മോ​ര്‍ട്ട​ത്തി​നു ശേ​ഷം ക​ര്‍ണാ​ട​ക പ്ര​വാ​സി കോ​ണ്‍ഗ്ര​സിെൻറ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന് മാ​ന​ന്ത​വാ​ടി പു​തി​യി​ടം ചെ​റു​പു​ഷ്പം ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍.

സോ​നു​വിെൻറ സ​ഹോ​ദ​രി​മാ​ർ: മി​നു സോ​ണി, സി​നു സോ​ണി.

Post a Comment

0 Comments