NEWS UPDATE

6/recent/ticker-posts

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കും; ജില്ലകളിൽ റെഡ് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്.[www.malabarflash.com]


വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച മ​ല​പ്പു​റം, കൊ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാസറകോട് ജി​ല്ല​ക​ളി​ലും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ടൗ​ട്ടേ എ​ന്ന പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാര​പ​ഥ​ത്തി​ൽ നി​ല​വി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​മാ​നി​ൽ തീ​രം​തൊ​ടും എ​ന്ന് ക​രു​തി​യി​രു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥം നി​ല​വി​ൽ മാ​റി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​ടു​വി​ലെ മു​ന്ന​റി​യി​പ്പ്.

ന്യൂ​ന​മ​ർ​ദ്ദം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് 200 മി​ല്ല​മീ​റ്റ​റി​ല​ധി​കം മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​ന്ന​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ക​ട​ലി​ൽ പോ​യി​രി​ക്കു​ന്ന​വ​രോ​ട് എ​ത്ര​യും വേ​ഗം തീ​ര​ത്ത് തി​രി​ച്ചെ​ത്താ​നും നി​ർ​ദ്ദേ​ശം ന​ൽ​കി.

റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ലെ ക​ള​ക്ട​റേ​റ്റു​ക​ളി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ട് മ​റ്റ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നും വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നു​മാ​ണ് നി​ർ​ദ്ദേ​ശം.

Post a Comment

0 Comments