NEWS UPDATE

6/recent/ticker-posts

പെരുന്നാള്‍ ദിനത്തിലും ഗസ്സയെ ചോരയില്‍ മുക്കി ഇസ്രായേല്‍ ; കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി

ഗസ്സ സിറ്റി: ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം ഈദ് ദിനത്തിലും ആക്രമണം തുടരുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.[www.malabarflash.com]

കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 87 ആയി ഉയർന്നെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 18 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും. 508ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

തങ്ങളുടെ ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുതിർന്ന നേതാക്കളും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഗസ്സ സിറ്റിയിലെ ടെൽ അൽ ഹവയിൽ ഗർഭിണിയായ യുവതിയും ഇവരുടെ കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശൈഖ് സയിദിൽ തകർന്ന കെട്ടിടത്തിനടിയിൽ പെട്ട് മുതിർന്ന ദമ്പതികൾ കൊല്ലപ്പെട്ടു.

മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ ഉപയോഗിച്ച് തകർത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. ഒരു കുട്ടി ഉൾപ്പെടെ ആറ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 1500ഓളം റോക്കറ്റുകൾ ഗസ്സയിൽ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേൽ സൈന്യം പറയുന്നത്.

അതിനിടെ, ഗ​സ്സ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​മെ​ന്ന്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന്​​ ഹ​മാ​സ്​ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ടെ​ലി​വി​ഷ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ താ​ക്കീ​തു ന​ൽ​കി.

ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഗ​സ്സ അ​തി​ർ​ത്തി​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സൈ​നി​ക​രെ സ​ജ്ജീ​ക​രി​ക്കു​ന്ന​താ​യും ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി ബെ​ന്നി ഗാ​ൻ​റ്​​സ്​ പ​റ​ഞ്ഞു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ലി പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട ലോ​ദ്​ ന​ഗ​ര​ത്തി​ൽ നെ​ത​ന്യാ​ഹു അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ചു.

2014നു​ശേ​ഷം ഇ​സ്രാ​യേ​ൽ ഗ​സ്സ​ക്കു​മേ​ൽ ന​ട​ത്തു​ന്ന അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണി​ത്. സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന​തിന്റെ സൂ​ച​ന ന​ൽ​കി ഇ​സ്രാ​യേ​ലി​ലെ അ​റ​ബ്​ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി തെ​രു​വി​ലി​റ​ങ്ങി. പോലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ഡ​സ​ൻ ക​ണ​ക്കി​ന്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു.

Post a Comment

0 Comments